Latest News :
Home » » കോട്ടക്കുന്നില്‍ പ്രാര്‍ത്ഥന സമ്മേളനം 15ന്

കോട്ടക്കുന്നില്‍ പ്രാര്‍ത്ഥന സമ്മേളനം 15ന്

Written By Muhimmath News on Thursday, 9 June 2016 | 15:58

മൊഗ്രാല്‍ പുത്തൂര്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി കോട്ടക്കുന്ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്റ്റഡി സെന്റര്‍ യൂണിറ്റ് മുസ്ലിം ജമാഅത്ത് ,എസ് വൈ എസ് ,എസ് എസ് എഫ് സംയുക്ത്തമായി സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം റമളാന്‍ പത്ത് ജൂണ്‍ 15 ബുധനാഴ്ച തുടങ്ങും. രാവിലെ 10 മണിക്ക് പ്രഭാഷണം ആരംഭിക്കും.

സ്ഥാപന പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ പതാക ഉയര്‍ത്തും. സയ്യിദ് മുഖ്ത്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും . അലികുഞ്ഞി ഉസ്താദ് ശിറിയ പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കും. തുടര്‍ന്ന് എസ് വൈ എസ് സ്വാന്തന ക്ലബ് രൂപികരണവും ശേഷം ആരോഗ്യ ക്ലാസ്സും നടക്കും. ഉച്ചയ്ക്കു രണ്ട് മണിക്ക് കുടുംബ സംഗമം വനിത ക്ലാസും നാല് മണിക്ക് ആദര്‍ശ പ്രഭാഷണവും ശേഷം സമൂഹ നോമ്പ് തുറയും വിപുലമായ പ്രാര്‍ഥനാ സമ്മേളനവും നടക്കും. എ പി എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാമിദ് അഹ്ദല്‍ തങ്ങള്‍, മുനീര്‍ സഅദി, കാട്ടിപാറ അബ്ദുല്‍ ഖാദര്‍ സഖാഫി , കബീര്‍ ഹിമാമി ഗോളിയടുക്ക തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved