Latest News :
Home » , » പി.എസ്.സി ഇന്റര്‍വ്യൂവിന് പോയ യുവതി ബസിടിച്ച് മരിച്ചു

പി.എസ്.സി ഇന്റര്‍വ്യൂവിന് പോയ യുവതി ബസിടിച്ച് മരിച്ചു

Written By Muhimmath News on Friday, 17 June 2016 | 11:19

തിരുവനന്തപുരം: പി.എസ്.സി ഇന്റര്‍വ്യൂവിന് ഭര്‍ത്താവുമൊത്ത് പോയ യുവതി ബസിടിച്ച് മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ കല്ലമ്പലം കരവാരം ഇടത്തറ പുത്തന്‍വീട്ടില്‍ രാജീവിന്റെ ഭാര്യ ആര്യ (23) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കല്ലമ്പലം തട്ടുപാലത്തിന് സമീപമാണ് അപകടം. 

തിരുവനന്തപുരത്തേക്ക് ഭര്‍ത്താവിനൊപ്പം പി.എസ്.സി ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പോകുകയായിരുന്നു ആര്യ. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആര്യ ബസ്സിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പുറകിലെ ടയര്‍ ആര്യയുടെ പുറത്തുകൂടി കയറിയിറങ്ങുകയായിരുന്നു.അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലേക്ക് തെറിച്ച് വീണ ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved