Latest News :
Home » , » ഖത്തറില്‍ പൊതുമാപ്പ്, 23 ഇന്ത്യക്കാരുടെ മോചനം മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമെന്ന് ബി.ജെ.പി; പരിഹാസവര്‍ഷവുമായി സോഷ്യല്‍ മീഡിയ

ഖത്തറില്‍ പൊതുമാപ്പ്, 23 ഇന്ത്യക്കാരുടെ മോചനം മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമെന്ന് ബി.ജെ.പി; പരിഹാസവര്‍ഷവുമായി സോഷ്യല്‍ മീഡിയ

Written By Muhimmath News on Wednesday, 8 June 2016 | 11:48

ന്യൂദല്‍ഹി: ഖത്തറില്‍ റംസാനോടനു ബന്ധിച്ചുള്ള പൊതുമാപ്പില്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമാണെന്ന് ബി.ജെ.പി. എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാറുണ്ട്. ഖത്തര്‍ ഇത്തവണ 23 ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്.

ഇതാണ് ബി.ജെ.പി സ്വന്തം വിജയമായി ആഘോഷിക്കുന്നത്. തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റ് ഇങ്ങനെ, 'പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഖത്തര്‍ അധികൃതര്‍ക്ക് നന്ദി'.

എന്നാല്‍ ഖത്തറിന്റെ ഈ നടപടി സ്വന്തം പോക്കറ്റിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷമാണ്.
സുഷമയുടെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം കൊഴുക്കുകയാണ്. അര്‍ഹതയില്ലാത്ത അംഗീകാരങ്ങള്‍ ഏറ്റെടുത്ത് നാണം കെടരുതെന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഉപദേശം.

ഇന്ത്യയ്ക്ക് പുറമേ, നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍ എന്നിവിടങ്ങളിലുള്ള തടവുകാരെയാണ് ഖത്തര്‍ മോചിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം റംസാന്‍ മാസത്തില്‍ 74 തടവുകരെയായിരുന്നു ഖത്തര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മോചിപ്പിച്ചത്. മോദി പ്രധാനമന്ത്രിയാകുന്നതിനും മുമ്പ് 2013 ല്‍ 17 ഇന്ത്യക്കാരുള്‍പ്പെടെ 54 തടവുകാരെ ഖത്തര്‍ മോചിപ്പിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved