Latest News :
Home » , , » ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണം: പള്ളങ്കോട്

ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണം: പള്ളങ്കോട്

Written By Muhimmath News on Sunday, 5 June 2016 | 10:33

കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഖാസിയുടെ കടുംബവും ജനകീയ സമര സമിതിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്.വൈ.എസ്, എസ്.എസ്.എഫ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജില്ലാ നേതാക്കള്‍ സമര പന്തലിലെത്തി. സമരത്തിന്റെ 36 ാം ദിവസം സുന്നി സംഘടനകളുടെ ഐക്യ ദാര്‍ഢ്യ പരിപാടി സമര പന്തലില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ വലിയൊരു പണ്ഡിതന്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ ഇതു വരെയും കഴിയാത്തത് വേദനാജനകമായ കാര്യമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും പള്ളങ്കോട് ആവശ്യപ്പെട്ടു. ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സി.ബി.ഐ പോലുള്ള ഉന്നത ഏജന്‍സികളെ ഏല്‍പിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സുന്നി പ്രസ്ഥാനമായിരുന്നു. ഇപ്പോള്‍ കുടുംബവും സമര സമിതിയും സമര രംഗത്താണ്. സമരത്തിന് സുന്നി പ്രസ്ഥാനം എല്ലാ പിന്തുണയും നല്‍കും.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഇത്തിഹാദ് മുഹമ്മദ് ഹാജി, പി.ഇ താജുദ്ദീന്‍, ഹുസൈന്‍ മുട്ടത്തൊടി, മുഹമ്മദ് ടിപ്പുനഗര്‍, അബ്ദുസ്സലാം ചെമ്പരിക്ക, അബ്ദുല്ല മൊലവി കുമ്പടാജെ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സമര സമിതി നേതാവ് ഡോ സുരേന്ദ്രന്‍ നേതാക്കളെ അഭിവാദ്യം ചെയ്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved