Latest News :
Home » , » റമദാനില്‍ അഞ്ച് ദശലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്യും: മക്ക ഗവര്‍ണര്‍

റമദാനില്‍ അഞ്ച് ദശലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്യും: മക്ക ഗവര്‍ണര്‍

Written By Muhimmath News on Wednesday, 1 June 2016 | 12:34

ജിദ്ദ: ഈ റമദാനില്‍ മക്കയിലും ജിദ്ദയിലും അഞ്ച് ദശലക്ഷം സൗജന്യ ഭക്ഷണ പൊതികളും വെള്ളക്കുപ്പികളും വിതരണം ചെയ്യുമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. 

വിദ്യാഭ്യാസ മന്ത്രാലയവുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുന്ന പരിപാടിയിലാണ് അദ്ദേഹമിത് പ്രഖ്യാപിച്ചത്. ഭക്ഷണ വിതരണത്തിന് സഹായിക്കാന്‍ 250 സ്‌കൗട്ട് അംഗങ്ങളും 20 അധ്യാപകരുമുണ്ടാകുമെന്നും അറബ് ന്യൂസ് റിപോര്‍ട്ട് വ്യക്തമാക്കി. മക്ക ഗവര്‍ണറുടെ ഉപദേശകന്‍ ഹിശാം അല്‍ഫാലിഹും മക്കയിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മഹ്ദി അല്‍ഹര്‍ഥിയുമാണ് കരാര്‍ ഒപ്പുവെച്ചത്.

മസ്ജിദുല്‍ ഹറാമിലും റൗണ്ട്എബൗട്ടുകളിലും ചെക്‌പോയിന്റുകളിലും ആശുപത്രികളിലും കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിലും നോമ്പുതുറക്കുള്ള ഭക്ഷണം വിതരണം ചെയ്യുമെന്ന് അല്‍ഫാഹിഹ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved