Latest News :
Home » , » രമേശ് ചെന്നിത്തല അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി: ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

രമേശ് ചെന്നിത്തല അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി: ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Written By Muhimmath News on Saturday, 18 June 2016 | 17:36

കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തലയും കൂടെയുണ്ടായിരുന്ന ആറോളം പ്രവര്‍ത്തകരും കുടുങ്ങിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ചെന്നിത്തലയോടൊപ്പം മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഡിസിസി സെക്രട്ടറി സി.കെ.ശ്രീധരന്‍, പിഎ അഷ്‌റഫലി എന്നിവരും ലിഫ്റ്റിലുണ്ടായിരുന്നു.

അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തലയേയും കൂട്ടരേയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തുകയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. അവിടേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയെങ്കിലും രണ്ടാംനില പകുതി കഴിഞ്ഞപ്പോള്‍ കറന്റ് പോയി. ഇതോടെ ലിഫ്റ്റ് നിന്നു. എന്നാല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റു സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved