Latest News :
Home » » റമസാന്‍ ആദ്യ വെള്ളിയാഴ്ച മസ്ജിദുകളില്‍ വിശ്വാസികളുടെ പ്രവാഹം

റമസാന്‍ ആദ്യ വെള്ളിയാഴ്ച മസ്ജിദുകളില്‍ വിശ്വാസികളുടെ പ്രവാഹം

Written By Muhimmath News on Friday, 10 June 2016 | 20:27



കാസര്‍കോട്: റമസാന്‍ ആദ്യവെള്ളിയാഴ്ചയായ ഇന്ന് വിവിധ മസ്ജിദുകളില്‍ വിശ്വാസികള്‍ ഒഴുകിയെത്തി. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹിയുദ്ദിന്‍ ജുമാമസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദ് തുടങ്ങിയവിടങ്ങളിലൊക്കെ ജുമുഅ ക്ക് മുമ്പു തന്നെ വിശാസികള്‍ നിസ്‌കാരത്തിനായി ഇടംപിടിച്ചു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സുന്നിസെന്റര്‍, ദേളി സഅദിയ്യ മസ്ജിദ്, തായലങ്ങാടി ജുമാമസ്ജിദ്, പുത്തിഗെ മുഹിമ്മാത്ത് മസ്ജിദ്, മഞ്ചേശ്വരം അല്‍ബുഖാരി മസ്ജിദ് എന്നിവിടങ്ങളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദാന ധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന റമസാനില്‍ അശരണരേയും പാവപ്പെട്ടവരേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇമാമുമാര്‍ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved