Latest News :
Home » » പഴയകടപ്പുറം സുന്നി സെന്ററില്‍ റിലീഫ് വിതരണം 2ന്

പഴയകടപ്പുറം സുന്നി സെന്ററില്‍ റിലീഫ് വിതരണം 2ന്

Written By Muhimmath News on Thursday, 30 June 2016 | 18:06

കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസ് സാന്ത്വനം റിലീഫ് വിതരണം 02/07/2016 വൈകുന്നേരം 4 മണിക്ക് പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ നടക്കും.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ.എ.അബൂബക്കര്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ യൂണിറ്റ് എസ്.വൈ.എസ് പ്രസിഡന്റ് കെ.പി.അബ്ദുല്‍ ഖാദിര്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. കെ.പി.അബ്ദുറഹ്മാന്‍ സഖാഫി, സി.കെ.അബ്ദുല്‍ഹമീദ് സഖാഫി, കെ.പി.അഹ്മദ് സഖാഫി, എം.അബ്ദുറഹ്മാന്‍ സഖാഫി, എസ്.വൈ.എസ് സോണ്‍ നേതാക്കളായ പി.പി അബ്ദുസത്താര്‍, അബ്ദുല്‍ഹമീദ് മൗലവി, മൂസ പടന്നക്കാട്, യൂണിറ്റ് സാന്ത്വനം കണ്‍വീനര്‍ പി.എ.അമീര്‍, സുന്നി മാനേജ്‌മെന്റ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഹാജി, എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ബി.എം.ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിക്കും. യൂണിറ്റ് എസ്.വൈ.എസ് സെക്രട്ടറി കെ.പി.ഹുസൈന്‍ മൗലവി സ്വാഗതം പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved