Latest News :
Home » » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ചൗക്കിയില്‍ റമളാന്‍ പ്രഭാഷണത്തിന് ഞായറഴ്ച തുടക്കമാകും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ചൗക്കിയില്‍ റമളാന്‍ പ്രഭാഷണത്തിന് ഞായറഴ്ച തുടക്കമാകും

Written By Muhimmath News on Friday, 17 June 2016 | 15:07






ചൗക്കി: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ കേരളമുസ്ലിം ജമാഅത്ത് ആചരിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണത്തിന് ചൗക്കിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

ഞായറാഴ്ചരാവിലെ ഒമ്പത് മണിക്ക് പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകനും യുവ പണ്ഡിതനും ആനുകാലിക എഴുത്തുകാരനുമായ ടി സി അബ്ദുല്‍ ഹകീം സഖാഫി ആക്കോട് സൂറത്തുല്‍ സല്‍സല വിശദീകരിച്ച് പ്രഭാഷണം നടത്തും. ഒന്നാം ദിവസം സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ ദുആ സദസ്സിന് നേതൃത്വം നല്‍കും.

ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, താജുദ്ദീന്‍ ചൂരി, ഹനീഫ് പടുപ്പ്, സഈദ് സഅദി കോട്ടക്കുന്ന്, മുഹമ്മദ് മുസ്ലിയാര്‍ ചൗക്കി, എ.കെ കമ്പാര്‍, അബ്ദുല്‍ അസീസ് കടപ്പുറം, അബ്ദുള്ള മല്ലം, മുസ്തഫ ഹനീഫി, ഹസൈനാര്‍ ചൗക്കി, എസ്.എച്ച് ഹമീദ്, അന്‍വര്‍ ചേരങ്കൈ, മുഹമ്മദ് ടിപ്പു നഗര്‍, അസീസ് അബ്ദുള്ള ചൗക്കി, മുസ്തഫ തോരവളപ്പ്, മൊയ്തു അര്‍ജാല്‍, റഫീഖ് കുന്നില്‍ സംബന്ധിക്കും. അബ്ദുര്‍ റസാഖ് സഖാഫി സ്വാഗതവും ബഷീര്‍ മിസ്ബാഹി എരിയാല്‍ നന്ദിയും പറയും. രണ്ടാം ദിവസം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സമാപന കൂട്ട് പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കും.

പ്രസംഗം ഇരുന്ന് വീക്ഷിക്കാന്‍ സ്ത്രീകളടക്കം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍ സൗകര്യം ചൗക്കി ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ ബാബു റയ്യാന്‍ മര്‍ഹൂം അബ്ദുല്ല ബീരാന്‍ നഗരില്‍ ഒരുക്കിയിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായുള്ള തസ്‌കിയ്യത്ത് മീറ്റ് ജൂണ്‍ 19 ഞായര്‍ വൈകുന്നേരം 4 മണിക്ക് പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജില്‍ നടക്കും. സര്‍ക്കില്‍ പരിധിയിലെ യൂണിറ്റുകളില്‍ അഞ്ച് ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved