Latest News :
Home » , » പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

Written By Muhimmath News on Tuesday, 7 June 2016 | 11:06

അബൂദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് തുടക്കമായി. 

തിങ്കളാഴ്ച തറാവീഹ് നിസ്‌കാരശേഷം മദീന സായിദ് ബിന്‍ ഹമൂദ മസ്ജിദിലാണ് ആദ്യ പ്രഭാഷണം. പ്രഭാഷണം ശ്രവിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.




 ചൊവ്വാഴ്ച രാത്രി തറാവീഹ് നിസ്‌കാരശേഷം ജവാസാത്ത് റോഡില്‍ അബ്ദുല്‍ ഖാലിഖ് ഖൂരി മസ്ജിദിലും ബുധനാഴ്ച അസര്‍ നിസ്‌കാരശേഷം മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ മസ്ജിദ് ശൈഖാ ഫാത്വിമയിലും തറാവീഹ് നിസ്‌കാരശേഷം ബനിയാസ് അബ്ദുല്ല ബിന്‍ ഉമര്‍ മസ്ജിദിലും വ്യാഴാഴ്ച ളുഹറിനുശേഷം റമാഹ് മസ്ജിദ് സഈദ് ബിന്‍ ഈസയിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരശേഷം മുസഫ്ഫ ശാബിയ പത്തില്‍ മസ്ജിദ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദിലും പേരോട് പ്രഭാഷണം നടത്തും.  



റമസാനില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍ മിക്ക ദിവസങ്ങളിലും മൂന്നെണ്ണം വീതമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും യു.എ.ഇ. പ്രസിഡന്റിന്റെ റമസാന്‍ അതിഥിയായി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എത്തിയിട്ടുണ്ട്. ഇസ്ലാമിക പ്രഭാഷണവേദിയില്‍ ശ്രദ്ധേയ സാന്നിധ്യമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഇന്ത്യയിലും പുറത്തുമായി പതിനായിരക്കണക്കിനു വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved