Latest News :
Home » , » യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

Written By Muhimmath News on Wednesday, 1 June 2016 | 18:57

രാജപുരം: യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാമുണ്ഡിക്കുന്നിലെ മധു കെ പിള്ളക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരി. ജനുവരി മാസത്തില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മധു അതിക്രമിച്ച് കടന്ന് കയറിപ്പിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇതിനിടയില്‍ യുവതിയുടെ വിവാഹം നടക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. പിന്നീട് ഇവര്‍ പരാതിയുമായി രാജപുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മധു പിള്ള ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം മധു പിള്ള നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved