Latest News :
Home » , » പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 24 June 2016 | 18:17

കണ്ണൂര്‍: തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഒടുവള്ളിത്തട്ട് സ്വദേശി രാജേഷാ(25)ണ് അറസ്റ്റിലായത്. ചന്ദനക്കാംപാറയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. അതിന് ശേഷം അമ്മയുടെ കൂടെ താമസിച്ചുവരുന്നയാളുടെ സഹോദരനാണ് അറസ്റ്റിലായ രാജേഷ്.

രാജേഷിന്റെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ് ഈ മാസം 15, 16 തീയതികളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. 21ന് സ്‌കൂളില്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡിപ്പിച്ചകാര്യം പുറത്തുപറയുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് സി ഐ കെ വിനോദ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved