Latest News :
Home » » 15 കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്

15 കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്

Written By Muhimmath News on Friday, 17 June 2016 | 12:23

രാജപുരം : പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പനത്തടി സ്വദേശി ബിജു (22)നെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.

തുടര്‍ന്ന് ഡോക്ടര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് താന്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടകാര്യം പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ വ്യാഴാഴ്ച വൈകുന്നേരം പെണ്‍കുട്ടിയേയുംകൂട്ടി രാജപുരം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷക്കാലത്തോളമായി ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നും ഭീഷണിമൂലമാണ് പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിജു പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved