Latest News :
Home » » റൗളത്തുല്‍ ഉലൂം സ്വലാത്ത് മജ്‌ലിസും റമളാന്‍ മുന്നൊരുക്കവും വെള്ളിയാഴ്ച

റൗളത്തുല്‍ ഉലൂം സ്വലാത്ത് മജ്‌ലിസും റമളാന്‍ മുന്നൊരുക്കവും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 1 June 2016 | 18:36

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്ററില്‍ പ്രതിമാസം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസും റമളാന്‍ മുന്നൊരുക്ക പ്രഭാഷണവും വെള്ളിയാഴ്ച വൈകുന്നേരം 7മണി മുതല്‍ പഞ്ചിക്കല്‍ ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് നടക്കും.

സീതിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. എ കെ സഖാഫി സ്വാഗതവും ഇഖ്ബാല്‍ ആലങ്കോട് നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved