Latest News :
Home » , » ബദര്‍ ദിനത്തില്‍ കണ്ണീരായി റസാഖ് അഹ്‌സനിയുടെ അപകട മരണം

ബദര്‍ ദിനത്തില്‍ കണ്ണീരായി റസാഖ് അഹ്‌സനിയുടെ അപകട മരണം

Written By Muhimmath News on Thursday, 23 June 2016 | 10:41

മഞ്ചേശ്വരം: വിനയവും ലാളിത്യവും വഴി നാട്ടുകാരുടെ സ്‌നേഹാദരവുകള്‍ പിടിച്ചുവാങ്ങിയ പണ്ഡിതനും സജീവ സുന്നി പ്രവര്‍ത്തകനുമായ മച്ചംപാടി അബ്ദുര്‍റസാഖ് അഹ്‌സനിയുടെ അപകട മരണം നാടിന്റെ കണ്ണീരായി.

വിശുദ്ധ റമസാനിലെ ഏറെ പുണ്യംനിറഞ്ഞ ബദര്‍ ദിനത്തില്‍ ജോലിസ്ഥലത്ത് ളുഹര്‍ ബാങ്ക് വിളിക്കാനുള്ള യാത്രയ്ക്കിടയില്‍ അഹ്‌സനിയെ അപകടരൂപത്തില്‍ മരണം മാടിവിളിക്കുകയായിരുന്നു. മാലിക് ദീനാര്‍ പള്ളിയില്‍ അമ്പതുവര്‍ഷത്തിലേറെ ബാങ്ക് വിളിച്ച അബ്ബാസ് മുസ്‌ലിയാരുടെ മകനാണ് റസാഖ് അഹ്‌സനി. 

അബ്ബാസ് മുസ്‌ലിയാരുടെ വഫാത്തിന്റെ ആറാം ആണ്ടുദിനമായിരുന്നു റമസാന്‍ ആറ്. റമസാനില്‍ മകനും നാഥന്റെ സവിധത്തിലേക്ക് യാത്രയായി.
എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ അഹ്‌സനി അടക്കം ആറു സഹോദരങ്ങളും പണ്ഡിതന്മാരാണ്. വിദ്യാര്‍ഥികാലം മുതല്‍ ഭൗതിക കാര്യങ്ങളില്‍ അധികം ഇടപെടാതെ പഠനത്തിലും ഇബാദത്തിലും മുഴുകിയിരുന്ന റസാഖ് അഹ്‌സനി ആര്‍ക്കും ഭാരമാകാതെ ജീവിച്ച വ്യക്തിത്വമാണ്. മതബിരുദം വാങ്ങിയ ശേഷവും ഉപ്പയുടെ വഴിയില്‍ ബാങ്ക് വിളിക്കുന്ന മുഅദ്ദിനായി സേവനം ചെയ്യാനായിരുന്നു അഹ്‌സനിക്ക് താത്പര്യം. 

അബ്ദുറസാഖ് അഹ്‌സനിയുടെ മയ്യത്ത് രാത്രിയോടെ മച്ചംപാടി ജുമുഅത്ത് പള്ളി ്അങ്കണത്തില്‍ ഖബറടക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved