ധൂര്‍ത്തും ആഡംബരവും പാടെ ഒഴിവാക്കാന്‍ മുസ്ലിം സമൂഹം തയ്യാറാകേണ്ടതുണ്ട്. നിറഞൊഴുകുന്ന പുഴയില്‍ നിന്ന് പോലും അനാവശ്യമായി വെള്ളം എടുക്കരുതെന്ന് പഠിപ്പിച്ച ഒരു നേതാവിന്റെ അനുയായികള്‍ക്ക് എങ്ങിനെയാണ് ധൂര്‍ത്തടിക്കാന്‍ പറ്റുക. നോമ്പ് തുറ സമയത്തുള്ള അനാവശ്യമായി ഭക്ഷണം ഉണ്ടാക്കി വേസ്റ്റാക്കുന്ന രീതി ഇസ്ലാമിക വിശ്വാസത്തിന് യോജിച്ചതല്ല. ലളിതമായ ജീവിത രീതിയാണ്ഇസ്ലാം പഠിപ്പിക്കുന്നത്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ എല്ലാവരുംമുന്നോട്ട് വരണം.
എസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രകാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
നൂറോളം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഘട്ടം ഘട്ടങ്ങളിലായാണ് എസ്എസ്എഫ് നെല്ലിക്കട്ട യൂണിറ്റ് റമളാന്‍ ക്വിറ്റ് നല്‍കുന്നത്. നെല്ലിക്കട്ട ബദ്രിയ സ്റ്റോറില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഫൈസല്‍ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ അബ്ദുല്‍ റഹ്മാന് ആമൂസ് നഗര്‍, നൂറുദ്ദീന്‍ ബാലടുക്ക,അബ്ദു റഹ്മാന് എജി, ഹസൈനാര്‍ നെല്ലിക്കട്ട, ഷംസുദീന്‍ നെല്ലിക്കട്ട, സഖരിയ്യ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു..
Post a Comment