Latest News :
Home » , » റിയാദ്-ഖസീം റോഡില്‍ അപകടം;15 മരണം

റിയാദ്-ഖസീം റോഡില്‍ അപകടം;15 മരണം

Written By Muhimmath News on Wednesday, 8 June 2016 | 10:01

റിയാദ്: കഴിഞ്ഞ ദിവസം വൈകുന്നേരം റിയാദ്ഖസീം റോഡില്‍ ഉണ്ടായ റോഡപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 29 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുമായി പോകുകയായിരുന്ന ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണു അപകടമുണ്ടായത്

നേരത്തെ 11 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും ബസിനടിയില്‍ നിന്നും കരിഞ്ഞ നിലയില്‍ 4 മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു .

15 ആംബുലന്‍സ് യൂണിറ്റുകളും 2 ആംബുലന്‍സ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു . പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ് .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved