Latest News :
Home » , , , , » മാതാവിന്റെ മരണമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു

മാതാവിന്റെ മരണമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു

Written By Muhimmath News on Wednesday, 1 June 2016 | 10:27

കൊയിലാണ്ടി: ഉമ്മായുടെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു. ഇവരുടെ മകനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
നന്തി സ്വദേശി ബഷീര്‍ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. മകന്‍ മുഹമ്മദ് അഭിയെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

നന്തി ടോള്‍ ബൂത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ബഷീറും കുടുംബവും തന്റെ ഉമ്മ മരിച്ച വിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.


ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റൊരു ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി. ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved