Latest News :
Home » » കാഞ്ഞങ്ങാട്ട് ചര്‍ച്ചിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു

കാഞ്ഞങ്ങാട്ട് ചര്‍ച്ചിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു

Written By Muhimmath News on Sunday, 26 June 2016 | 15:55

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട്ട് ക്രിസ്ത്യന്‍ പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 15,000 ത്തോളം രൂപ കവര്‍ച്ച ചെയ്തു. പടന്നക്കാട് ഗുഡ്‌ശെപ്പേര്‍ഡ് പള്ളിയില്‍ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. രാവിലെ പള്ളിയിലെത്തിയവരാണ് ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഭണ്ഡാരത്തില്‍ 15,000 ത്തോളം രൂപ ഉണ്ടായിരുന്നതായി പറയുന്നു.

പള്ളിയിലെ ഫാദര്‍ ഷിന്റോ ആലപ്പാടിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved