Latest News :
Home » » മല്ലത്ത് പള്ളി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു

മല്ലത്ത് പള്ളി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു

Written By Muhimmath News on Saturday, 18 June 2016 | 18:40

ആദൂര്‍: പള്ളി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു. മല്ലം ബദര്‍ ജുമാമസ്ജിദിലാണ് മോഷണം നടന്നത്. പതിനായിരത്തോളം രൂപയാണ് മോഷണം പോയത്. പള്ളിക്കകത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച ഉച്ചക്കുമിടയിലാണ് മോഷണമെന്ന് കരുതുന്നു. പള്ളി സെക്രട്ടറി ഷാഫി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved