Latest News :
Home » , , » 'ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പ് 100 വര്‍ഷം മാത്രം; റൊബോട്ടും അന്യഗ്രഹ ജീവികളും അന്തകരാകും'; മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്

'ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പ് 100 വര്‍ഷം മാത്രം; റൊബോട്ടും അന്യഗ്രഹ ജീവികളും അന്തകരാകും'; മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്

Written By Muhimmath News on Tuesday, 21 June 2016 | 12:23

ലണ്ടന്‍: നൂറു വര്‍ഷത്തിലധികം കാലം മനുഷ്യന് ഭൂമിയില്‍ നിലനില്‍പ്പുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. റൊബോട്ടും അന്യഗ്രഹജീവികളും ആണവയുദ്ധങ്ങളും മനുഷ്യന്റെ അന്തകരാകുമെന്നാണ് ഹോക്കിങ് പറയുന്നു. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ലോകത്തെ ആകുലപ്പെടുത്തുന്ന ഹോക്കിങ്ങിന്റെ പരാമര്‍ശം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ ശക്തമായി നടക്കുന്നത്. അത് യാഥാര്‍ത്ഥ്യമായാല്‍ കമ്പ്യൂട്ടറുകള്‍ തന്നെ മനുഷ്യനെ കീഴടക്കാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ ഇന്റലിജന്റ് ആകുമെന്നും ഹോക്കിങ്ങ് പറയുന്നു.

'റൊബോട്ടും അന്യഗ്രഹജീവികളും മനുഷ്യരുടെ അന്തകരായില്ലെങ്കില്‍ മൂന്നാമത്തെ ഭീഷണി ആണവായുധങ്ങളാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ശരിയായ വണ്ണം ഉപയോഗിച്ചില്ലെങ്കില്‍ അത് മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. ശാസ്ത്രത്തിന്റെ പുരോഗതിയെ നേരാം വണ്ണം നിയന്ത്രിച്ചാല്‍ ഒരുപരിധി വരെ മനുഷ്യ വംശത്തെ നിലനിര്‍ത്താം' ഹോക്കിങ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved