Latest News :
Home » » ആര്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു

ആര്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 14 June 2016 | 16:18



ദുബൈ: വിശ്വാസിയുടെ വിളവെടുപ്പുകാലമായ വിശുദ്ധ റമളാനിന്റെ ആത്മീയപ്രഭയും ജീവിതത്തിന്റെ സര്‍വോന്മുക വികസനത്തിന്നാവശ്യമായ ചിന്തയും പകര്‍ന്നുനല്‍കി ദുബൈയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇഫ്താര്‍ സംഘടിപ്പിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദേര സെക്ടര്‍ സ്റ്റുഡന്റ്‌സ് സമിതിക്ക് കീഴില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സെക്ടര്‍ ജനറല്‍ കണ്‍വീനര്‍ റിയാസ് തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു.

ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ കൃത്യമായ ലക്ഷ്യമുണ്ടാകണമെന്നും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി പരിശ്രമിക്കണമെന്നും വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നും വിദ്യാര്‍ഥികളോട് സംവദിച്ച്‌കൊണ്ട് ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ മുഹ്‌യിദ്ദീന്‍ ബുഖാരി സംസാരിച്ചു.

സെക്ടര്‍ സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ ശഫീഖ്, മുഹമ്മദ് കുട്ടി ആലൂര്‍, ശിഹാബ് അട്ടീരി, ഹനീഫ തിരുത്തുമ്മല്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved