Latest News :
Home » » സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം; ബദര്‍ സ്മൃതി ആത്മീയ സമ്മേളനം നടത്തി

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം; ബദര്‍ സ്മൃതി ആത്മീയ സമ്മേളനം നടത്തി

Written By Muhimmath News on Thursday, 23 June 2016 | 19:32


ദേളി: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ബദ്ര്‍ ദിനത്തില്‍ ബദ്ര്‍ സമൃതി ആത്മീയ സമ്മേളനം നടത്തി.

സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടന്ന പരിപാടിയില്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും പങ്കെടുത്തു. മുഹമ്മദ് സജീര്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി. ബദ്‌രീങ്ങള്‍ കാണിച്ചു തന്ന പാതയില്‍ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. മൗലീദ് പാരായണത്തിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും ചിയ്യൂര്‍ അബ്ദുല്ല സഅദി നേതൃത്വം നല്‍കി. സത്താര്‍ ഹാജി ചെമ്പരിക്ക, ശറഫുദ്ധീന്‍ സഅദി, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി, മുഹമ്മദ് സഅദി കവ്വായി, ഇബ്‌റാഹിം സഅദി വിട്ടല്‍, ആബിദ് സഅദി എരുമാട്, എം.ടി.പി.അബ്ദുല്ല മൗലവി, ഫാസില്‍ സഅദി, ഇസ്മാഈല്‍ ഫാറൂഖി തളിപ്പറമ്പ, നൗഫല്‍ സഅദി, റഷീദ് സഅദി ആറ്റാശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. ശിഹാബുദ്ദീന്‍ പരപ്പ സ്വാഗതവും സ്വലാഹുദ്ദീന്‍ എലിമല നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved