Latest News :
Home » , , » സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം ബുധനാഴ്ച; പതിനായിരങ്ങളുടെ ആത്മീയ സംഗമമാകും

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം ബുധനാഴ്ച; പതിനായിരങ്ങളുടെ ആത്മീയ സംഗമമാകും

Written By Muhimmath News on Monday, 27 June 2016 | 11:54

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സഅദിയ്യ:യില്‍ റമളാനില്‍ വിപുലമായ നിലയില്‍  നടക്കുന്ന ആത്മീയ സമ്മേളനം പതിനായിരങ്ങളുടെ സംഗമമായി മാറും. 

നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. കഴിഞ്ഞ ഏഴ് വര്‍ഷം മുമ്പാണ് വിപുലമായ ഒരുക്കങ്ങളോടെ വിശുദ്ധ റമളാനിലെ 25-ാം രാവില്‍ നടത്തു പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ 25-ാം രാവില്‍ സഅദിയ്യ  ആത്മീയ സംഗമത്തന് വേദിയാകും.

ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍  സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവംപതാക ഉയര്‍ത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കും. 

ബുധനാഴ്ച ളുഹര്‍ നിസ്‌ക്കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന്  എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ഹിബത്തുള്ള അല്‍ ബുഖാരി നേതൃത്വം നല്‍കും. 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എ പി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ശേഷം നടക്കുന്ന ജലാലിയ്യ ദിഖ്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം,സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ശേഷം സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വത്തില്‍ വിര്‍ദുലത്വീഫ് മജ്‌ലിസ് നടക്കും.
സമൂഹ നോമ്പ് തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം, എന്നിവക്കു ശേഷം തൗബാ മജ്‌ലിസ് ഉദ്‌ബോധനം സമാപന പ്രാര്‍ത്ഥന എന്നിവയ്ക്ക് സയ്യിദ്  സൈനുദ്ദീന്‍ അല്‍ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ  പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.  


സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുതിന് സന്ദേശയാത്രയും നേരിട്ട് ക്ഷണിക്കുന്നതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുകയുണ്ടായി. 

സമ്മേളന പരിപാടികള്‍ സഅദിയ്യ വെബ്‌സൈറ്റിലൂടെ തത്സമയ പ്രക്ഷേപണം നടത്തുക വഴി ലോകത്തിന്റെ എല്ലാഭാഗത്തുള്ളവര്‍ക്കും പരിപാടി വീക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. 

പത്രസമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍ സ്വാഗത സംഘം), അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് (എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി (വൈസ്.പ്രസിഡന്റ് കേരള മുസ്ലിം ജമാഅത്ത്), സ്വലാഹുദ്ദീന്‍ അയ്യൂബി (സെക്രട്ടറി ജില്ലാ എസ്.എസ്.എഫ്), ശാഫി ഹാജി കീഴൂര്‍ . (വൈസ് ചെയര്‍മാന്‍ സ്വാഗത സംഘം), അബ്ദുല്ല ഹാജി കളനാട് (ചെയര്‍മാന്‍ ഫുഡ്ഡ്)
ശിഹാബ് പരപ്പ (കണ്‍വീനര്‍ സ്വാഗതസംഘം) തുടങ്ങിയവര്‍ ംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved