Latest News :
Home » » പൊതുതിരഞ്ഞെടുപ്പ് പ്രതീതിയില്‍ സഅദിയ സ്‌കൂള്‍ ഇലക്ഷന്‍

പൊതുതിരഞ്ഞെടുപ്പ് പ്രതീതിയില്‍ സഅദിയ സ്‌കൂള്‍ ഇലക്ഷന്‍

Written By Muhimmath News on Sunday, 19 June 2016 | 13:24

ദേളി: പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയര്‍ത്തി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പോളിങ് സമാപിച്ചു. ഹെഡ്‌ബോയ് ഹെഡ്‌ഗേള്‍ അടക്കം സ്‌കൂള്‍ കൗണ്‍സിലിലേക്കുള്ള ഇരുപത്തിരണ്ട് സെക്രട്ടറിമാര്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.

ഇലക്ഷന്‍ വിജ്ഞാപനം, വോട്ടര്‍ സ്ലിപ് വിതരണം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, പിന്‍വലിക്കല്‍, പത്രികകളുടെ സൂക്ഷ്മപരിശോധന, സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ക്യാമ്പയിന്‍, പ്രചാരണ കൊട്ടിക്കലാശം മുതല്‍ സജ്ജമാക്കിയ പതിനാലു പോളിംഗ് സ്‌റ്റേഷനുകളിലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, സുരക്ഷാസംവിധാനം എന്നിവ കുട്ടികള്‍ക്ക് 'റിയല്‍ വേള്‍ഡ് ഡെമോക്രസി' പരിചയപ്പെടുത്തുന്നതായിരുന്നു.

ഹെഡ് ബോയ് സ്ഥാനത്തേക്ക് സഅദ് ആദം, അഹമ്മദ് സഈദ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഫാത്തിമത് സുഹ്‌റ, സര്‍മീന എന്നീ വിദ്യാര്‍ത്ഥിനികള്‍ ഹെഡ്‌ഗേള്‍ സ്ഥാനത്തേക്കും മത്സരിച്ചു. ഓരോ വോട്ടര്‍മാരും നേരിട്ട് തലവന് വോട്ട് ചെയ്യുന്ന ക്ലാസ്സിക്കല്‍ ജനാധിപത്യ രീതി ആയിരുന്നു സ്‌കൂള്‍ ഇലക്ഷന് വേണ്ടി അവലംബിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പോളിങ് അനുവദിക്കപ്പെട്ട ഒന്നേമുക്കാല്‍ മണിക്കൂറിനകം തന്നെ എല്ലാ ബൂത്തുകളിലും സമാപിച്ചു. സ്‌കൂള്‍ ഐഡി കാര്‍ഡോ സ്‌കൂള്‍ ഡയറിയോ ആണ് തിരിച്ചറിയല്‍ കാര്‍ഡായി പരിഗണിക്കപ്പെട്ടത്. ഇതു രണ്ടുമില്ലാത്തവര്‍ക്ക് താല്‍കാലിക വോട്ടര്‍ സ്ലിപ് അനുവദിച്ചു. പോളിങ്ങിന് ശേഷം പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജൂണ്‍ ഇരുപതിന് വോട്ടെണ്ണല്‍ ആരംഭിക്കും. പ്രിന്‍സിപ്പല്‍ എംഎം കബീര്‍ , വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ സി.എന്‍, അബ്ദുല്‍ റഹ്മാന്‍ എരോല്‍, ഉമ്മര്‍ കുട്ടി എന്നിവര്‍ ഇലക്ഷന്‍ നടപടികള്‍ നിയന്ത്രിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved