Latest News :
Home » » സ്‌നേഹ സ്പര്‍ശം തീര്‍ത്ത് സഅദിയ്യയില്‍ സ്‌നേഹ സംഘം ഇഫ്താര്‍ വിരുന്ന്

സ്‌നേഹ സ്പര്‍ശം തീര്‍ത്ത് സഅദിയ്യയില്‍ സ്‌നേഹ സംഘം ഇഫ്താര്‍ വിരുന്ന്

Written By Muhimmath News on Monday, 27 June 2016 | 16:49

ദേളി: വിശുദ്ധ റമളാനിന്റെ പവിത്ര ധന്യതയില്‍ സ്‌നേഹ സംഘം വാട്‌സപ്പ് ഗ്രൂപ്പ് സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഗ്രാന്റ് ഇഫ്താര്‍ മീറ്റും സ്‌നേഹ സംഘമവും സംഘടിപ്പിച്ചു. സ്ഥാപന അന്തേവാസികളും, ജീവനക്കാരും, പൂര്‍വ വിദ്യാര്‍ത്ഥികളും സംഗമിച്ച പരിപാടി നവ്യാനുഭവമായി മാറി.

സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യതീംഖാന മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹിബത്തുല്ല അഹ്‌സനി, ഷറഫുദ്ധീന്‍ സഅദി, ഡോക്ടര്‍ അബൂബക്കര്‍ മുട്ടത്തോടി, ഉസ്മാന്‍ സഅദി, നൗഫല്‍ സഅദി, ഇജാസ് നൂറാനി, ഹാഫിസ് അഹ്മദ് സഅദി, ഉമര്‍ ആലക്കോട്, സലാഹുദ്ദീന്‍ അയ്യൂബി, ശിഹാബ് പരപ്പ, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഹകീം കുടക്, സലീം കുതിരമുക്ക് സംബന്ധിച്ചു.

പരിപാടിക്ക് തുടക്കം കുറിച്ചു നടന്ന എം.എ ഉസ്താദ് മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുല്ലാഹ് അഹ്‌സനി നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ഓണ്‍ലൈന്‍ സ്‌നേഹ സംഗമവും നടന്നു. നാസിക് മാങ്ങാട് ( ഷാര്‍ജ) ഷകീര്‍ ഹുസൈന്‍ ( അബുദാബി) ജാഫര്‍ എസ് എ ( ദുബൈ), സദഖതുല്ലാഹ് (സലാലാഹ്), റഫീഖ് ( ഒമാന്‍), അബ്ബാസ് പാവൂര്‍ ( ബാംഗ്ലൂര്‍), ആരിഫ് അറഫാ ( സൗദി), താജുദ്ധീന്‍ ( അജ്മാന്‍), ഇസ്മായില്‍ ബായാര്‍( ദുബൈ) ആശംസകള്‍ അറിയിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved