Latest News :
Home » , , » മൊബൈല്‍ ഷോപ്പ് സൗദിവത്ക്കരണം; പരിശോധനക്ക് മന്ത്രി നേരിട്ടിറങ്ങി

മൊബൈല്‍ ഷോപ്പ് സൗദിവത്ക്കരണം; പരിശോധനക്ക് മന്ത്രി നേരിട്ടിറങ്ങി

Written By Muhimmath News on Wednesday, 8 June 2016 | 09:43

ജിദ്ദ : മൊബൈല്‍ ഷോപ്പുകള്‍ സംബൂര്‍ണ്ണ സൗദിവത്ക്കരണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സൗദി തൊഴില്‍സാമൂഹ്യ ക്ഷേമ മന്ത്രി ഡോ: മുഫരിജ് അല്‍ ഹഖ്ബാനി നേരിട്ടിറങ്ങി ജിദ്ദയിലെ കടകളില്‍ പരിശോധനക്ക് നേതൃത്വം നല്കി.

പരിശോധന ഭയന്ന് പല കടകളും അടച്ച് പൂട്ടി വിദേശികള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അടച്ചു പൂട്ടിയ കടകള്‍ക്ക് ബലദിയ ക്ലോസ്ഡ് സീല്‍ പതിച്ചിരിക്കുകയാണ്. പകുതി സൗദി വത്ക്കരണം പാലിക്കാത്ത പല കടകളും അടപ്പിച്ചിട്ടുമുണ്ട്.

ഏതു വിധേനയും നിയമം നടപ്പിലാക്കാനുള്ള അധികൃതരുടെ തീരുമാനം ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പതിനായിരക്കണക്കിനു വിദേശികളെ മറ്റു തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കിത്തീര്‍ത്തിരിക്കുകയാണ് .കടകള്‍ അടക്കുന്നത് മൂലം ലക്ഷക്കണക്കിനു റിയാലിന്റെ മൊബൈല്‍ ആക്‌സസറീസ് സാധനങ്ങള്‍ കടകളില്‍ കടം കൊടുത്തത് തിരിച്ച് പിടിക്കാനാവാതെ മാര്‍ക്കറ്റിങ്ങിലുള്ളവരും പ്രയാസപ്പെടുകയാണ് .

റമളാന്‍ ഒന്നോടു കൂടെ മൊബൈല്‍ വില്‍പ്പന ,മെയിന്റനന്‍സ് മേഖലകളില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണം എന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് . ദുല്‍ഹിജ്ജ ഒന്നോടു കൂടെ (സെപ്തംബര്‍ 4) 100 ശതമാനം സൗദി വത്ക്കരണം നടപ്പില്‍ വരുത്തണമെന്നാണ് മുന്നറിയിപ്പ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved