Latest News :
Home » » സീരിയന്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്‌ഐക്ക് സസ്‌പെഷന്‍

സീരിയന്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്‌ഐക്ക് സസ്‌പെഷന്‍

Written By Muhimmath News on Saturday, 11 June 2016 | 12:44

കൊച്ചി: അസമയത്ത് സീരിയല്‍ നടിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച പുത്തന്‍കുരിശ് എസ്‌ഐ ജെ എസ് സജീവ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച മൂവാറ്റുപുഴ ഡിവൈഎസ്പി, എസ്‌ഐയോട് വിശദീകരണം തേടിയിരുന്നുവെങ്കിലും, വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്താണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തിരുവാണിയൂരിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ എസ്‌ഐ സ്വന്തം കാറില്‍ മഫ്തിയില്‍ എത്തിയത്. അടുപ്പിച്ച് മൂന്ന് ദിവസങ്ങളിലായി നടിയുടെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എത്തുന്നത് അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത നാട്ടുകാര്‍ തുടര്‍ന്ന് എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പിന്നീട് പൊലീസുകാര്‍ എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ താന്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയതെന്നായിരുന്നു എസ്‌ഐയുടെ മറുപടി. വിവാഹമോചനകേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ നടിയുടെ പരിചയത്തിലായതെന്ന് പറയുന്നു. അതേസമയം എസ്‌ഐയുടേയും നടിയുടെ മാതാവിന്റേയും പരാതിയില്‍ കണ്ടാലറിയാവുന്ന 22ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തിനും കണ്ണിനും പരുക്കേറ്റ എസ്‌ഐയെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപച്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved