Latest News :
Home » , » സെല്‍ഫിയെടുക്കാന്‍ ശ്രമം; ഏഴ് യുവാക്കള്‍ ഗംഗാ നദിയില്‍ മുങ്ങിമരിച്ചു

സെല്‍ഫിയെടുക്കാന്‍ ശ്രമം; ഏഴ് യുവാക്കള്‍ ഗംഗാ നദിയില്‍ മുങ്ങിമരിച്ചു

Written By Muhimmath News on Thursday, 23 June 2016 | 12:20

ലക്‌നൗ: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഏഴ് യുവാക്കള്‍ ഗാംഗാ നദിയില്‍ മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ജുഹിയിലാണ് സംഭവം. സച്ചിന്‍ ഗുപ്ത(21), ബോലു തീവാരി(20), രോഹിത്(20), ശിവം(19), മഖ്‌സൂദ്(31), ഭോല, സത്യം(24) എന്നിവരാണ് മരിച്ചത്.

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ഒഴുക്കില്‍പ്പെട്ട യുവാവും, ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച ആറ് പേരുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ശിവം കാല്‍തെറ്റി ഒഴുക്കില്‍പ്പെട്ടു. ഇതുകണ്ട് സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന ആറ് പേരും നദിയിലേക്ക് എടുത്തുചാടി. എന്നാല്‍ ഏഴ് പേരും കനത്ത ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ സമീപത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved