Latest News :
Home » » ഷാര്‍ജ അബ്ദു റഹ്മാന്‍ബിന് ഔഫ് മദ്രസ്സ ഗ്രൗണ്ടില്‍ ഇഫ്താറിനു വിപുലമായ സൗകര്യങ്ങള്‍

ഷാര്‍ജ അബ്ദു റഹ്മാന്‍ബിന് ഔഫ് മദ്രസ്സ ഗ്രൗണ്ടില്‍ ഇഫ്താറിനു വിപുലമായ സൗകര്യങ്ങള്‍

Written By Muhimmath News on Tuesday, 7 June 2016 | 15:48




ഷാര്‍ജ: മൈസലൂന്‍ അബ്ദു റഹ്മാന്‍ ബിന് ഔഫ് മദ്രസ്സയില്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സൗകര്യങ്ങളാണ് ഈ വര്‍ഷം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മദ്രസ്സ ഗ്രൗണ്ടില്‍ പ്രത്യേക ഇഫ്താര്‍ മജ്‌ലിസ് ഒരുങ്ങിക്കഴിഞ്ഞു. വിശുദ്ധ മാസം മുഴുവന്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ മജ്‌ലിസ് സജീവമാകും. ഇഫ്താറിനെത്തുന്ന വിവിധ രാജ്യക്കാരായ അതിഥികള്‍ എല്ലാ ദിവസവും ഉണ്ടാകും.

അതിഥികളെ പരിഗണിച്ച് ഉല്‍ബോധന ക്ലാസുകള്‍ മജ്‌ലിസില്‍ എല്ലാ ദിവസവും നടത്തുമെന്ന് മദ്രസ്സ ഐ സി എഫ് നേതാക്കള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും ഷാര്‍ജ മദ്രസ്സയില്‍ വിപുലമായ ഇഫ്താര്‍ സംഗമം പുണ്യമാസം മുഴുവന്‍ നടക്കാറുണ്ട്. നൂറു കണക്കിന് വിശ്വാസികള്‍ക്ക് ഈ സംഗമം ആശ്വാസമാണ് . ഇഫ്താറിനെത്തുന്ന അതിഥികളെ സ്വീകരിക്കാനും സേവനങ്ങള്‍ക്കുമായി പ്രത്യേക വളണ്ടിയര്‍ സംഘങ്ങളെ രൂപീകരിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved