Latest News :
Home » » ഷീല ദീക്ഷിത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ഷീല ദീക്ഷിത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

Written By Muhimmath News on Thursday, 16 June 2016 | 20:32

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ഷീല ദീക്ഷിത് കൂടിക്കാഴ്ച്ച നടത്തി. പ്രിയങ്ക ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

യുപിയില്‍ സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികള്‍ക്ക് പിന്നില്‍ നാലാംസ്ഥാനത്താണ് കോണ്‍ഗ്രസ്. ഈ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ യുപിയില്‍ ഒരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved