Latest News :
Home » , » ഒബാമ ഇന്ത്യയിലേക്ക് താമസം മാറ്റേണ്ടിവരുമോ? മോഡിയുടെ യു.എസ് സന്ദര്‍ശനത്തെ പരിഹസിച്ച് ശിവസേന

ഒബാമ ഇന്ത്യയിലേക്ക് താമസം മാറ്റേണ്ടിവരുമോ? മോഡിയുടെ യു.എസ് സന്ദര്‍ശനത്തെ പരിഹസിച്ച് ശിവസേന

Written By Muhimmath News on Friday, 10 June 2016 | 20:38



മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളെ പരിഹസിച്ച് ശിവസേന. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും കുടുംബവും ഇന്ത്യയിലേക്ക് താമസം മാറേണ്ടി വരുമോ എന്ന് ശിവസേന ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ പരിഹാസം.

ബരാക് ഒബാമ മോഡിയുടെ നല്ല സുഹൃത്താണ്. പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ് ഒബാമയും കുടുംബവും ഡല്‍ഹിയിലേക്കോ മണാലിയിലേക്കോ സൂററ്റിലേക്കോ മറ്റോ താമസം മാറ്റേണ്ടി വരുമോ എന്നും സാംമ്‌ന ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിരന്തരമായ യു.എസ് സന്ദര്‍ശനങ്ങളെ പരിഹസിച്ചു കൊണ്ടായിരുന്നു ശിവസേനയുടെ ചോദ്യം. 2017 ജനുവരി 20ന് ആണ് ഒബാമയുടെ കാലാവധി അവസാനിക്കുന്നത്.

ഒരേസമയം ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുകയും പാകിസ്താനുള്ള സാമ്പത്തിക സഹായം തുടരുകയും ചെയ്യുന്ന അമേരിക്കന്‍ നിലപാടിനെയും ശിവസേന വിമര്‍ശിച്ചു. ഒരു വശത്ത് തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമ്പോള്‍ മറുവശത്ത് പാകിസ്താന് എഫ് 16 ഫൈറ്റര്‍ ജെറ്റ് നല്‍കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved