Latest News :
Home » , , » ബി.ജെ.പി നേതൃത്വത്തി നെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍; 'താക്കീത് ചെയ്താല്‍ ഒഴുകിപ്പോകുന്നവളല്ല താന്‍'

ബി.ജെ.പി നേതൃത്വത്തി നെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍; 'താക്കീത് ചെയ്താല്‍ ഒഴുകിപ്പോകുന്നവളല്ല താന്‍'

Written By Muhimmath News on Wednesday, 8 June 2016 | 10:51

പാലക്കാട്: രാഷ്ട്രീയ പ്രതിയോഗികളും വ്യവസായ ലോബിയും ചേര്‍ന്ന് തന്റെ പരാജയം ഉറപ്പിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഒ രാജഗോപാല്‍ എംഎല്‍എക്ക് എന്‍ഡിഎ ജില്ലാ നേതൃത്വം നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുമ്പോഴാണ് പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ രൂക്ഷമായി പ്രതികരിച്ചത്. 

മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയോ, ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി സ്വപ്നം കണ്ടോ അല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചു.

പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കിയാല്‍ ഒഴുകിപ്പോകുന്ന പൊതുപ്രവര്‍ത്തകയല്ല താന്‍. പറയേണ്ടതു പറയാന്‍ നട്ടെല്ലുള്ള പ്രവര്‍ത്തകയും സ്ഥാനാര്‍ഥിയുമാണ് താന്‍. രാഷ്ട്രീയപ്രതിയോഗികളും ഒരു വ്യവസായ ലോബിയും ചേര്‍ന്നു തന്റെ തിരഞ്ഞെടുപ്പു പരാജയം മുമ്പു തന്നെ ഉറപ്പിച്ചിരുന്നതാണ്. ഇതിനു മുന്‍പ് താന്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ മലമ്പുഴ അടക്കമുള്ള എല്ലാ മണ്ഡലങ്ങളിലും വോട്ടുകൂടിയപ്പോള്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ വോട്ടു കുറഞ്ഞത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. പദവികള്‍ നാളെ പോയാലും പൊതുപ്രവര്‍ത്തന രംഗത്തു തുരടാനുള്ള ആര്‍ജവം ഉണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒരു വ്യവസായി ഉള്‍പ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു തനിക്കെതിരെയുള്ള നീക്കങ്ങളെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved