Latest News :
Home » , » യുഎസിലെ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ്ക്ലബില്‍ ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു

യുഎസിലെ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ്ക്ലബില്‍ ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Sunday, 12 June 2016 | 17:32



ഫ്‌ളോറിഡ: യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലുള്ള പള്‍സ് ക്ലബ് എന്ന നിശാക്ലബിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ നൂറിലധികം ആളുകള്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നു.

ക്ലബ്ബില്‍ അതിക്രമിച്ചു കടന്നയാള്‍ ചുറ്റിനും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിര്‍ത്തതായാണ് വിവരം. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെയും മൃതേദഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved