തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. സ്പോര്‍ട്സ് കൗണ്‍സിലിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. അഴിമതികളില്‍ ഏത് അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചു വിടാനുള്ള നീക്കത്തിനിടെയാണ് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന. സഹോദരന്റെ അനധികൃത നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കിടെയാണ് അഞ്ജു ബോബി ജോര്‍ജിനെ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ നോമിനേറ്റഡ് അംഗങ്ങളാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭരണ സമിയിലുള്ളത്. ഇതിന് പകരം ഭരണസമിതിയെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കായികനയം ഭേദഗതി ചെയ്തു കൊണ്ടാകും സര്‍ക്കാര്‍ നടപടി.
Post a Comment