Latest News :
Home » , » എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ബദര്‍ സ്മൃതി ഉളുവാറില്‍ സമാപിച്ചു

എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ബദര്‍ സ്മൃതി ഉളുവാറില്‍ സമാപിച്ചു

Written By Muhimmath News on Tuesday, 21 June 2016 | 10:03

ഉളുവാര്‍: ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ബദര്‍ 
യുദ്ധ സ്മരണകള്‍ അയവിറക്കി എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍  സംഘടിപ്പിച്ച 'ബദര്‍ സ്മൃതി' ഉളുവാറില്‍ സമാപിച്ചു.

മഹാ ത്യാഗികളായിരുന്ന ബദ്രീങ്ങള്‍ അനുഷ്ഠിച്ച ത്യാഗവും,അതിലൂടെ ലോകത്തിന് ലഭിച്ച ഗുണഫലങ്ങളും അനുസ്മരിച്ചും, ദാനധര്‍മങ്ങള്‍ നടത്തിയും ബദര്‍ ദിനം വിശ്വാസികള്‍  ആചരിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ആമഹാത്മാക്കളുടെ ജീവിത രീതികള്‍ പിന്തുടരാനും പ്രാവര്‍ത്തികമാക്കാനും വിശ്വാസികള്‍ തയ്യാറാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. 



ഉളുവാര്‍ സുന്നി സെന്റെറില്‍ നടന്ന സംഗമം കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറി ഷംസീര്‍ സൈനി ഉത്ഘാടനം ചെയ്തു.മൊയ്തു സഖാഫി കൊടിയമ്മ അധ്യക്ഷത വഹിച്ചു.മുനീര്‍ സഅദി നെല്ലിക്കുന്ന്മുഖ്യപ്രഭാഷണം നടത്തി. 

ഇഫ്താര്‍ മീറ്റും നടന്നു.അഷ്‌റഫ് സഖാഫി ഉളുവാര്‍,അബ്ബാസ് എം.ഇബ്രാഹിം കടവ്,മുനീര്‍ കൊടുവ,സിദീക് യു.എ,ശരഫുദീന്‍ കൊരത്തില,റഹീം എം.കെ,ഹൈദറലി തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved