Latest News :
Home » » ഭൂമിക്കായി കൈ കോര്‍ത്ത് പരിസ്ഥിതി വാരാചരണം

ഭൂമിക്കായി കൈ കോര്‍ത്ത് പരിസ്ഥിതി വാരാചരണം

Written By Muhimmath News on Wednesday, 8 June 2016 | 16:03

മൊഗ്രാല്‍ പുത്തൂര്‍: നാളെയ്‌ക്കൊരു തണല്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ആചരിക്കുന്ന പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജി എച്ച് എച്ച് എസ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ഹൈ സെല്‍ ഭൂമിക്കായി കൈകോര്‍ത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ മര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം വിദ്യാര്‍തികള്‍ കൈ കോര്‍ത്ത് പ്രതിജ്ഞ എടുത്തു. ഹൈ സെല്‍ ഭാരവാഹികളായ സാദിഖ് ഉളുവാര്‍, അജ്മല്‍ മജല്‍, അഷ്‌കര്‍ പറപ്പടി നേതൃത്വം നല്‍കി. തസ്‌ലീം കുന്നില്‍, ബാദുഷ മൊഗര്‍ സംബന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved