Latest News :
Home » » എസ് എസ് എഫ് റമസാന്‍ ഫണ്ട് വിജയിപ്പിക്കണമെന്ന് നേതാക്കള്‍

എസ് എസ് എഫ് റമസാന്‍ ഫണ്ട് വിജയിപ്പിക്കണമെന്ന് നേതാക്കള്‍

Written By Muhimmath News on Friday, 10 June 2016 | 11:01

കോഴിക്കോട്: ജൂണ്‍ 10 വെള്ളിയാഴ്ച നടക്കുന്ന എസ് എസ് എഫ് ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍,  ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ ആഹ്വാനം ചെയ്തു.

ഓരോ വര്‍ഷവും സംഘടനാ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് റമളാനിലാണ് സമാഹരിക്കാറുള്ളത്. യൂണിറ്റ് മുതല്‍ സംസ്ഥാനം വരെയുള്ള ഘടകങ്ങള്‍ ഇക്കാലയളവില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകളില്‍ നിന്നും സംഭാവന സ്വരൂപിക്കും. 

സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍  സംഭാവന നല്‍കിക്കൊണ്ട് ഈ വര്‍ഷത്തെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി ഏറ്റുവാങ്ങി. ജന.സെക്രട്ടറി എം അബ്ദുല്‍ മജീദ് പങ്കെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved