Latest News :
Home » » അധാര്‍മ്മിക പ്രവണതകളില്‍ നിന്ന് യുവാക്കള്‍ വിട്ടു നില്‍ക്കണം: ഹാമിദ് തങ്ങള്‍

അധാര്‍മ്മിക പ്രവണതകളില്‍ നിന്ന് യുവാക്കള്‍ വിട്ടു നില്‍ക്കണം: ഹാമിദ് തങ്ങള്‍

Written By Muhimmath News on Tuesday, 7 June 2016 | 18:18

സീതാംഗോളി: അധാര്‍മ്മികതയും ലഹരി ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന ഈ കാലഘട്ടത്ത് മുസ്ലിം യുവാക്കള്‍ പ്രധാനപ്പെട്ട സമയങ്ങള്‍ നഷ്ടപ്പെടും വിധത്തില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഉപാധ്യക്ഷന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സീതാംഗോളി യൂണിറ്റ് മാസാന്ത ദിഖ് ര്‍ ഹല്‍ഖ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കോ കുപ്രചരണങ്ങള്‍ക്കോ കാതോര്‍ക്കാതെ ആരാധനകള്‍ക്ക് വേണ്ടിയും സാമൂഹ്യ സേവനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തണമെന്നും അതിലൂടെ ഇരുലോക വിജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഗമത്തില്‍ ഉപഹാരം നല്‍കി. സിദ്ദീഖ് അഹ്‌സനി ദിഖ് ര്‍ ഹല്‍ഖക്ക് നേതൃത്വം നല്‍കി. സലീം ബാഖവി, മജീദ് സഖാഫി ദമാം, ഉനൈസു റഹ്മാന്‍ ഊജംപദവ് പ്രസംഗിച്ചു. ഹാരിസ് സീതാംഗോളി സ്വാഗതവും അഷ്‌റഫ് എസ്.എച്ച് നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved