Latest News :
Home » , » ബന്തിയോട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ബന്തിയോട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Monday, 13 June 2016 | 10:09

ബന്തിയോട്: ബന്തിയോട് കൊക്കച്ചാല്‍ സ്വദേശിയായ യുവാവ് വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചു. കൊക്കച്ചാലിലെ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഷീദ് (25) ആണ് മരിച്ചത്.

ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൈക്കമ്പയിലെ പ്ലൈവുഡ് കടയില്‍ ജീവനക്കാരനായ റഷീദ് അവധിയായതിനാല്‍ വീട്ടില്‍ കതക് അടച്ചു കിടന്നിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ശബ്ദം കേട്ട് വീട്ടുക്കാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നാണ് ഇയാളെ താഴെ ഇറക്കിയത്. ഉടനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചെങ്കിലും മരണപെടുകയായിരുന്നു.

സഹോദരങ്ങള്‍: സീനത്ത്, റിയാസ് .മയ്യിത്ത് പോസ്റ്റ് മോര്ട്ടത്തിനായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved