Latest News :
Home » , , » പാലക്കാട്ട് കൂട്ടആത്മഹത്യ; കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്ട് കൂട്ടആത്മഹത്യ; കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Monday, 27 June 2016 | 11:10

കുഴല്‍മന്ദം: പാലക്കാട് കുഴല്‍മന്ദത്ത് ഒരു കുടംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ നെല്ലിയംപറമ്പ് ബാലകൃഷ്ണന്‍(60),ഭാര്യ രാധാമണി(53), ഇരട്ട മക്കളായ ദൃശ്യ(20),ദര്‍ശന(20)എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം കുടുംബവഴക്കാണെന്നാണ് സൂചന.

ഞായറാഴ്ച്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. മകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. പെയിന്റിങ് തൊഴിലാളിയാണ് ബാലകൃഷ്ണന്‍. ദൃശ്യ ബിരുദ വിദ്യാര്‍ത്ഥിനിയും ദര്‍ശന നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved