Latest News :
Home » » രണ്ടരവയസുളള മകളെ തലക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ടരവയസുളള മകളെ തലക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Written By Muhimmath News on Friday, 24 June 2016 | 11:11

മുണ്ടക്കയം: കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുണ്ടക്കയത്താണ് രണ്ടരവയസുകാരിയായ മകളെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്താന്‍ നോക്കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ രണ്ടര വയസ്സുള്ള ഇളയ കുട്ടിയെ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വിഷം കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ച മൂത്ത മകള്‍ അനുമോളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ജെസിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved