Latest News :
Home » » എസ്.വൈ.എസ് ജില്ലാതല ക്യാബിനറ്റ് സമ്മിറ്റ് ശനിയാഴ്ച കാസര്‍കോട്ടും ചെറുവത്തൂരും

എസ്.വൈ.എസ് ജില്ലാതല ക്യാബിനറ്റ് സമ്മിറ്റ് ശനിയാഴ്ച കാസര്‍കോട്ടും ചെറുവത്തൂരും

Written By Muhimmath News on Friday, 3 June 2016 | 16:42

കാസര്‍കോട്: എസ്.വൈ.എസിന്റെ നയ സമീപന രേഖയും കര്‍മ പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കിള്‍ ഭാരവാഹികള്‍ക്കായി ക്യാബിനറ്റ് സമ്മിറ്റ് ശനിയാഴ്ച ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടക്കും.

രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നി സെന്ററിലും ഉച്ചക്ക് 2.30ന് ചെറുവത്തൂര്‍ കുഴിഞ്ഞാടി മര്‍കസിലുമാണ് സമ്മിറ്റ് നടക്കുന്നത്. ജില്ലയിലെ 12 സോണ്‍ പരിധിയിലെ 52 സര്‍ക്കിളുകളില്‍ നിന്ന് 364 ഭാരവാഹികള്‍ സംഗമത്തില്‍ സംബന്ധിക്കും.

കാസര്‍കോട് നടക്കുന്ന സമ്മിറ്റില്‍ മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക, മുള്ളേരിയ, കാസര്‍കോട്, ഉദുമ, ബേഡകം സോണ്‍ പരിധിയിലെ സര്‍ക്കിള്‍ ഭാരവാഹികളാണ് സംബന്ധിക്കുന്നത്. ഉച്ചക്ക് ശേഷം ചെറുവത്തൂരില്‍ നടക്കുന്ന സമ്മിറ്റില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പരപ്പ, ഹോസ്ദുര്‍ഗ് സോണ്‍പരിധിയിലെ സര്‍ക്കിള്‍ ഭാരവാഹികള്‍ സംബന്ധിക്കും. പൊതു ഭരണം, അഡ്മിനിസ്‌ട്രേഷന്‍, ക്ഷേമ കാര്യം, സംഘടനാ കാര്യം, ദഅ്‌വ എന്നീ അഞ്ച് വകുപ്പുകളിലായി പഠനവും പരിശീലനവും സമ്മിറ്റില്‍ നടക്കും. സംസ്ഥാന നേതാക്കള്‍ ക്ലാസ്സെടുക്കും.

ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതിയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved