Latest News :
Home » , » വിശ്വാസികള്‍ മനസ്സ് ശുദ്ധീകരിച്ച് ഇലാഹീ സാമീപ്യം കരഗതമാക്കുക -റഫീഖ് സഅദി ദേലംപാടി

വിശ്വാസികള്‍ മനസ്സ് ശുദ്ധീകരിച്ച് ഇലാഹീ സാമീപ്യം കരഗതമാക്കുക -റഫീഖ് സഅദി ദേലംപാടി

Written By Muhimmath News on Monday, 20 June 2016 | 09:50

ദേലംപാടി: വിശ്വാസികള്‍ സല്‍കര്‍മ്മങ്ങള്‍ക്ക് മാനസികമായി ഒരുങ്ങി സുകൃതങ്ങള്‍ വര്‍ദ്ധിപ്പിച്ച് പാപമോചനത്തിലൂടെ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് റഫീഖ് സഅദി പറഞ്ഞു. എസ്.വൈ.എസ് ദേലംപാടി സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിച്ച  റമസാന്‍ പ്രഭാഷണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

സമൂഹം ന്യുജനറേഷന് അടിമപ്പെട്ടു ദുഷ്‌കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും സല്‍ക്കര്‍മ്മങ്ങള്‍ക്ക് അവസരങ്ങള്‍ ചുരുക്കുകയുമാണ്. കഞ്ചാവ് പേലേത്ത അരുതായ്മകള്‍ക്ക് അടിമകളാവുന്ന ഒരു സമൂഹത്തെയാണ് നമുക്കുചുറ്റും കാണാനാവുന്നത്. തിന്മകള്‍ക്ക് പകരം നന്മകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അതിയായ ആവേശവും ഉല്‍സാഹവുമാണ് വിശ്വാസികള്‍ കാണിക്കേണ്ടത്. അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അദ്യക്ഷതയില്‍ റഫീഖ് സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. ഹനീഫ് ഫൈസി, മൂസ മുസ്ലിയാര്‍, അബ്ദുല്ല. കെ, ഫറൂഖ് ഊജംപാടി, ഉമര്‍ സഖാഫി മയ്യളം, കരീം മയ്യളം, മുനീര്‍ സി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved