Latest News :
Home » , » മട്ടന്നൂര്‍ സോണ്‍ റമളാന്‍ പ്രഭാഷണം 11ന് തുടങ്ങും

മട്ടന്നൂര്‍ സോണ്‍ റമളാന്‍ പ്രഭാഷണം 11ന് തുടങ്ങും

Written By Muhimmath News on Friday, 10 June 2016 | 17:25

മട്ടന്നൂര്‍: 'വിശ്വാസിയുടെ വിളവെടുപ്പ് കാലം ' എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ്സ്.മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന റമളാന്‍ പ്രഭാഷണം 11,12,13 തീയ്യതികളില്‍ (ശനി, ഞായര്‍, തിങ്കള്‍) ഉളിയില്‍ സുന്നീ മജ്‌ലിസ്സില്‍ നടക്കും. ശനിയാഴ്ച മുഹമ്മദലി മുസ്‌ലിയാര്‍ നുച്ചാട് ആമുഖ പ്രഭാഷണവും ലുക്മാനുല്‍ ഹഖീം ഫാളിലി പുല്ലാര മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് ചെറിയ കോയ തങ്ങള്‍ ആറളം ദുഅക്ക് നോത്വത്വം നല്‍കും. ഞാറാഴ്ച്ച ശമീര്‍ സഅദി നീര്‍വ്വേലി ആമുഖ പ്രഭാഷണവും എന്‍.അബ്ദുല്ലത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് ജാവിര്‍ തങ്ങള്‍ അസ്സഖാഫ് തളിക്കര ദുഅക്ക് നേത്യത്വം നല്‍കും. തിങ്കളാഴ്ച്ച സജീര്‍ സഖാഫി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനക്ക് സയ്യിദ് ഇസ്ഹാഖ് തങ്ങള്‍ എരുമാട് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved