Latest News :
Home » » പള്ളിക്കര ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: എസ് വൈ എസ്

പള്ളിക്കര ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: എസ് വൈ എസ്

Written By Muhimmath News on Thursday, 16 June 2016 | 20:56

ബേക്കല്‍: പളളിക്കരയില്‍ കാറപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം അനുവധിക്കണമെന്ന് എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കാബിനറ്റ് യോഗം ബന്ധപ്പെട്ടവരോട് അവശ്യപ്പെട്ടു. മരണപ്പെട്ട കുടുംബം ഒരേ വീട്ടിലാണ് താമസിക്കുന്നത് ഇവര്‍ക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വിധവായ സക്കീന (45), മകന്‍ സജീര്‍ (21 ), മകള്‍ ഷാനിറ (18 ) എന്നിവരുടെ മരണത്തോടെ ഇവരുടെ മാതാവ് ആമിനയും നിരാലംബരായിരിക്കുകയാണ്. ഇവരോടൊപ്പം താമസിക്കുന്ന സഹോദരന്‍ ഹസൈനാറിന്റെ ഭാര്യ ഖൈറുന്നിസയും (26) മകള്‍ ഫാത്തിമ (2) ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (5 ) ആശുപത്രിയില്‍ ചികില്‍സയിലാണ്. സക്കിനുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീനയും ( 21 ) ദുരന്തത്തില്‍ മരണപ്പെട്ടു. ഇവരുടെ വിധവയായ മാതാവിന് വീടില്ല മൂന്നും കുടുംബങ്ങളും ക്വാര്‍ട്ടേഴ്‌സില്‍ ഒന്നിച്ചാണ് താമസിച്ചിരുന്നത് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുവധിക്കണമെന്നും മൂന്ന് കുടുംബങ്ങള്‍ക്കും വീട് വെച്ച് കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ആബിദ് സഖാഫി, ജനറല്‍ സെക്രട്ടറി ബി.എം.എ.മജീദ് മൗവ്വല്‍ ഭാരവാഹികളായ നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍, ഫൈസല്‍ മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്. തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved