Latest News :
Home » » എസ്.വൈ.എസ്. പരപ്പ സോണ്‍ റമളാന്‍ പ്രഭാഷണം 18,19 ന്

എസ്.വൈ.എസ്. പരപ്പ സോണ്‍ റമളാന്‍ പ്രഭാഷണം 18,19 ന്

Written By Muhimmath News on Friday, 17 June 2016 | 15:57

പരപ്പ: വിശ്വാസികളുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ പരപ്പയില്‍ പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമാ നഗറില്‍ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് എസ്.വൈ.എസ്. പരപ്പ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ജബ്ബാര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ റാഫി അഹ്‌സനി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും.

ഞായറാഴ്ച രാവിലെ 9 മണിക്ക് പരിപാടി ശിഹാബുദ്ദീന്‍ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ഷമീര്‍ അഷ്‌റഫി കാട്ടാമ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍ നേതൃത്വം നല്‍കും. പരിപാടി വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved