Latest News :
Home » » പൊയ്യത്തബയലില്‍ സാന്ത്വന റമളാന്‍ കിറ്റ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി

പൊയ്യത്തബയലില്‍ സാന്ത്വന റമളാന്‍ കിറ്റ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി

Written By Muhimmath News on Saturday, 18 June 2016 | 22:24




വോര്‍ക്കാടി: കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ് , എസ് എസ് എഫ് പൊയ്യത്തബയല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും എസ് വൈ എസ് ജി. സി. സി കമ്മിറ്റിയുടെ നിര്‍ധനറായ കുടുംമ്പങ്ങള്‍കുള്ള റമളാന്‍ കിറ്റ് വിതരണവും നടത്തി.

വൈകിട്ട് പൊയ്യത്തബയല്‍ അസയ്യിദത്ത് മണവാടി ബിവി (റ. അ). മഖാം സിയാറത്തോടെ നടന്ന പരിപാടി താജുല്‍ ഉലമാ നഗറില്‍ എസ് വൈ എസ് മജിര്‍പള്ള സര്‍ക്കിള്‍ ട്രഷറര്‍ അബൂബക്കര്‍ കണക്കൂറിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി പ്രഭാഷണം നടത്തി. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജിദ് പാത്തൂര്‍ എസ് വൈ എസ് ജി.സി.സി. പൊയ്യത്തബയല്‍ കമ്മിറ്റി നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി.



എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മണവാടി ബീവി ഇംഗ്ലീഷ് മീഡിയം ചെയര്‍മാന്‍ മുഹമ്മദ് ഡി. എം. കെ. അബ്ദുല്ല സഅദി, ജഅ്ഫര്‍ സ്വാദിഖ് സഅദി ധര്‍മനഗര്‍, അബ്ദുല്‍ കരീം ധര്‍മനഗര്‍, എസ് എസ് എഫ് സെക്ടര്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫി ഉര്‍ണി, പൊയ്യത്തബയല്‍ ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം പി.കെ. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ കെ.കെ, ജനറല്‍ സെക്രട്ടറി ഉമര്‍ മദനി, ട്രഷറര്‍ ഫഖ്‌റുദ്ധീന്‍ പാറ, അബ്ദുല്‍ റഹ്മാന്‍ ദൈഗോളി, അബ്ദുല്‍ ലത്വീഫ് സഅദി, ടി. അഹ്മദ് കുഞ്ഞി, മുഹമ്മദ് അസനബയല്‍, ഖാദര്‍ മാസ്റ്റര്‍ സുല്യമെ, മൂസ ധര്‍മഗര്‍, റസാഖ് കെ. കെ. മൂസ ഹാജി മജിര്‍പള്ള, ഇബ്രാഹിം മാസ്റ്റര്‍ ഉസ്മാന്‍ സഅദി പാറെ, അബൂബക്കര്‍ പാലെങ്കിരി, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഹനീഫ് പി.കെ. സ്വാഗതവും മുഹമ്മദ് കിജെ നന്ദിയും പറഞ്ഞു. ശേഷം നടന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറ് കണക്കണനാളുകള്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved