Latest News :
Home » » എസ് വൈ എസ് പഞ്ചദിന റമളാന്‍ പ്രഭാഷണം 11ന് തുടങ്ങും

എസ് വൈ എസ് പഞ്ചദിന റമളാന്‍ പ്രഭാഷണം 11ന് തുടങ്ങും

Written By Muhimmath News on Wednesday, 8 June 2016 | 17:42

പുത്തിഗെ: എസ് വൈ എസ് പുത്തിഗെ നോര്‍ത്ത്, സൗത്ത് സര്‍ക്കിളുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചദിന റമളാന്‍ പ്രഭാഷണം ജൂണ്‍ 11 മുതല്‍ 15 വരെ മുഹിമ്മാത്ത് റയ്യാന്‍ സ്‌ക്വയറില്‍ നടക്കും. 11ന് ശനിയാഴ്ച 9.30ന് പരിപാടി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. 11,12,13 തീയ്യതികളില്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടിയും 14,15 തീയ്യതികളില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയും റമളാന്‍ പ്രഭാഷണം നടത്തും. രാവിലെ 9.30 മണി മുതല്‍ 12 മണി വരെ പ്രഭാഷണം നടക്കും. സമാപന ദിവസം നടക്കുന്ന ദുആഇനും തൗബ സദസ്സിനും സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും.

വിവിധ ദിവസങ്ങളിലായി അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, അബ്ദുറഹ്മാന്‍ ചെന്നാര്‍, കരീം മാസ്റ്റര്‍, ഹംസ സഖാഫി ഉപ്പിന, താജുദ്ദീന്‍ മാസ്റ്റര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ഖാലിദ് അമാനി, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം പുത്തിഗെ, ഫാറൂഖ് സഖാഫി കര, മൊയ്തു ജി.എസ്, കെ.എം കളത്തൂര്‍, സിറാജ് മാസ്റ്റര്‍, സഈദ് മാസ്റ്റര്‍, ജുനൈദ് ഉറുമി, ഖലീല്‍ എരുതുംകല്ല്, മഹ്മൂദ് തൈര, സിദ്ദീഖ് കന്തല്‍, സി.എം മാസ്റ്റര്‍, ലത്വീഫ് ബാപ്പാലിപ്പൊനം, സി.കെ അബ്ദുല്ല, അശ്‌റഫ് സഖാഫി മൊഗറഡുക്ക, അന്തുഞ്ഞി മൊഗര്‍, മുഹമ്മദ് ഹാജി ഊജംപദവ്, അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദ് ഹാജി മുഹിമ്മാത്ത് ചെയര്‍മാനും അബ്ദുല്‍ ഖാദിര്‍ അമാനി ബാപ്പാലിപ്പൊനം കണ്‍വീനറായും 101 അംഗ സ്വാഗതസംഘ കമ്മിറ്റി നിലവില്‍ വന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved