Latest News :
Home » , » കാസര്‍കോട്ട് എസ് വൈഎസ് റമസാന്‍ പ്രഭാഷണത്തിന് ബുധനാഴ്ച തുടക്കമാവും: പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും

കാസര്‍കോട്ട് എസ് വൈഎസ് റമസാന്‍ പ്രഭാഷണത്തിന് ബുധനാഴ്ച തുടക്കമാവും: പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും

Written By Muhimmath News on Tuesday, 28 June 2016 | 22:13


കാസര്‍കോട്: എസ് വൈ എസ് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം ബുധന്‍, വ്യാഴം (29,30) ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പൊസോട്ട് തങ്ങള്‍ (ബാബുറൈഹാന്‍) നഗരിയില്‍ നടക്കും.

രാവിലെ 9 മണി മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ പണ്ഡിതന്‍ പേരോട് മുഹമ്മദ് മുസ്‌ലിയാരാണ് രണ്ട് ദിവസം പ്രഭാഷണം നടത്തുന്നത്. സ്ത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമാപനന പ്രാര്‍ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

വ്യാഴാഴ്ച ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാരംഭപ്രാര്‍ഥന നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ഥനാ സദസ്സോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved